കാലാവസ്ഥ വ്യതിയാനവും ആരോഗ്യവും: ആരോഗ്യ കേരളം കോട്ടയം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സംസ്ഥാനതല ഓൺലൈൻ ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സമ്മാനങ്ങൾ കരസ്ഥ


കോട്ടയം: കാലാവസ്ഥ വ്യതിയാനവും ആരോഗ്യവും എന്ന വിഷയത്തിൽ ആരോഗ്യ കേരളം കോട്ടയം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സംസ്ഥാനതല ഓൺലൈൻ ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സമ്മാനങ്ങൾ കരസ്ഥമാക്കി കോട്ടയം സ്വദേശികളായ വിദ്യാർത്ഥിനികൾ. ക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനം ചിങ്ങവനം എൻ എസ് എസ് ഹയർ സെക്കണ്ടറി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിനി ആർഷ എം നായർ കരസ്ഥമാക്കി.

 

ഭരണങ്ങാനം സെന്റ്.മേരീസ് ഹയർ സെക്കണ്ടറി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിനി ലീനു കെ ജോസ് രണ്ടാം സമ്മാനവും മലപ്പുറം വടക്കങ്ങര ടി എസ് എസ് എട്ടാം ക്ലാസ് വിദ്യാർത്ഥി ഷാബിൽ അബ്‌ദുല്ല വി മൂന്നാം സമ്മാനവും നേടി. സംസ്ഥാനതല ഓൺലൈൻ ക്വിസ് മത്സരത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പങ്കെടുത്ത വിദ്യാലയത്തിനുള്ള വിഭാഗത്തിൽ കോട്ടയം ജില്ലയിലെ സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്‌കൂൾ സമ്മാനത്തിന് അർഹമായി. വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനുവേണ്ടിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്.

 

8, 9, 10, +1, +2 ക്‌ളാസ്സുകളിലെ കുട്ടികൾക്ക് വേണ്ടിയാണ് ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചത്. ഫെബ്രുവരി 28 നു വൈകിട്ട് 6 മണി മുതൽ 8 മണി വരെയാണ് ക്വിസ് മത്സരം നടത്തിയത്. 15 ചോദ്യങ്ങളാണ് മത്സരത്തിൽ ഉണ്ടായിരുന്നത്. മത്സരത്തിൽ വിജയികളായവർക്ക് ഒന്നാം സമ്മാനമായി 5000 രൂപ, രണ്ടാം സമ്മാനമായി 3000 രൂപ, മൂന്നാം സമ്മാനമായി 2000 രൂപയുമാണ് ലഭിക്കുന്നത്. പങ്കെടുത്ത മുഴുവൻ മത്സരാർഥികൾക്കും കോട്ടയം ജില്ലാ പ്രോഗ്രാം മാനേജർ ആരോഗ്യകേരളം ഓൺലൈൻ സർട്ടിഫിക്കേറ്റുകൾ നൽകുന്നതാണ്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പങ്കെടുക്കുത്ത കോട്ടയം സേക്രട്ട് ഹാർട്ട് ഗേൾസ് സ്കൂളിന് പ്രത്യേകം മെമെന്റോ യും സിർട്ടിഫിക്കറ്റും നൽകും. മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് മത്സര സമയത്ത് നൽകിയ മൊബൈൽ നമ്പറും ക്ലാസ്സും നൽകി സർട്ടിഫിക്കറ്റ് ഓൺലൈനായി ഡൗൺലോഡ് ചെയ്യാവുന്നതാണ്.