മുഖ്യമന്ത്രിയുടെ ഓഫീസിൽ പോലും കോടതി അലക്ഷ്യം; കെ.സുരേന്ദ്രൻ.


കോട്ടയം: മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ഉദ്യോഗസ്ഥർ പോലും ഹൈക്കോടതിയെ അനുസരിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കരുതെന്ന് കോടതി പറഞ്ഞിട്ടും മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ഉദ്യോഗസ്ഥർ പോലും ഓഫീസിലെത്താതെ കോടതി അലക്ഷ്യമാണ് ചെയ്യുന്നത്.

നരേന്ദ്രമോദി സർക്കാരിൻ്റെ സൗജന്യ റേഷൻ വിതരണം ചെയ്യാൻ അനുവദിക്കാതെ പാവങ്ങളെ ദ്രോഹിക്കുകയാണ് സമരക്കാർ. റേഷൻ കട അടപ്പിക്കാൻ വന്നാൽ ബിജെപി പ്രവർത്തകർ പ്രതിരോധിക്കും. ഇടതുപക്ഷ സംഘടനകളുടെ സമര ആഭാസത്തിന് കോൺഗ്രസ് പിന്തുണ നൽകുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ചങ്ങനാശ്ശേരിയിൽ കോട്ടയം ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ നടത്തുന്ന കെ റയിൽ വിരുദ്ധ പദയ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.

സിൽവർലൈൻ സർവെയുടെ കാര്യത്തിൽ സുപ്രീംകോടതിയെ സംസ്ഥാന സർക്കാർ തെറ്റിദ്ധരിപ്പിച്ചു. ഇത് ഇടക്കാല ഉത്തരവ് മാത്രമാണ്. മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണ്. അടിസ്ഥാന രഹിത കാര്യങ്ങളാണ് അദ്ദേഹം പറയുന്നതെന്നതെന്ന് ജനങ്ങൾക്ക് ബോധ്യമായെന്നും സുരേന്ദ്രൻ പറഞ്ഞു. കെ റെയിൽ വിരുദ്ധ പദയ യാത്രയുടെ ഒന്നാം ദിന സമാനപന സമ്മേളനം കോട്ടയം പഴയ പോലീസ് സ്റ്റേഷൻ  മൈതാനത്ത് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്  സുരേഷ്  ഉത്ഘാടനം ചെയ്തു. രണ്ടാം ദിനമായ നാളെ കുഴിച്ചാലിപ്പടിയിൽ നിന്നും കുറവിലങ്ങാടേക്ക് പദയാത്ര ആരംഭിക്കും.