ഞീഴൂർ: ജനങ്ങൾ കഷ്ട്ടപ്പെടുമ്പോൾ അനങ്ങാപ്പാറനയം സ്വീകരിക്കുന്ന കേന്ദ്ര ഗവണ്മെന്റിന്റെ നടപടി അപലപനീയമാണ്. പെട്രോൾ, ഡീസൽ പാചകവാതക വിലയും വളത്തിന്റെ വിലക്കയറ്റവും മൂലം ജനങ്ങൾ വീർപ്പുമുട്ടുമ്പോൾ കേന്ദ്ര ഗവണ്മെന്റ് പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലക്കുന്നു.
കർഷകരും, തൊഴിലാളികളും അതോടൊപ്പം തൊഴിലില്ലായിമ മൂലം രാജ്യത്തെ ചെറുപ്പക്കാർ കഷ്ടപ്പെടുമ്പോൾ കേന്ദ്രസർക്കാർ അനാസ്ഥ അവസാനിപ്പിച്ച് ജനങ്ങളെ സഹായിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയനുകൾ നടത്തുന്ന ദ്വിദിന പ്രതിഷേധ സമരവും സമ്മേളനവും ഉദ്ഘാടനം ചെയ്തുകൊണ്ട് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി സഖറിയാസ് കുതിരവേലി ആവശ്യപ്പെട്ടു. സമ്മേളനത്തിൽ സി.പി.എം ലോക്കൽ സെക്രട്ടറി സണ്ണി രാഘവൻ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ കക്ഷി ട്രേഡ് യൂണിയൻ നേതാക്കളായ പി.റ്റി കുര്യൻ, ടി. ആർ സുഷമ, കെ. പി ദേവദാസ്, അശോക് കുമാർ, ജോൺസൺ കൊട്ടുകാപ്പള്ളി, നളിനി രാധാകൃഷ്ണൻ,തോമസ് പനയ്ക്കൻ, ടോമി പൊട്ടംകുഴി, ബോബൻ മഞ്ഞളാംമല, സിബി കുരിശുമൂട്ടിൽ, ലിസി ജീവൻ, ലില്ലി മാത്യു, ബീന ഷിബു, ജോർജ് ഐക്കരേട്ട്, പി.ഡി രാധാകൃഷ്ണൻ, ജോൺസൺ തെങ്ങുംപള്ളി, സന്തോഷ് പഴേമ്പള്ളി, ജോണിച്ചെൻ പൂമരം, മേഴ്‌സി ബാബു, നിജോ ചെറുപള്ളി, സനോജ് സച്ചിദാനന്ദൻ, ജോൺസൺ ജെയിംസ്, ജോസ് തോപ്പിൽ, ജോയി പുളിന്താനം, അജിത് പള്ളിവാതുക്കൽ മോഹൻ ചെങ്ങന്താനം,കുട്ടി, പൗലോസ് വാരമറ്റം തുടങ്ങിയവർ പ്രസംഗിച്ചു.