ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി നഗരസഭ ശതാബ്ദിയാഘോഷം ഇന്ന് വൈകിട്ട് 4 മണിക്ക് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്‌ഘാടനം ചെയ്യും. ചടങ്ങിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി,സകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ, കൊടിക്കുന്നിൽ സുരേഷ് എം പി തുടങ്ങി നിരവധിപ്പേർ പങ്കെടുക്കും.
1921 ലാണ് ചങ്ങനാശ്ശേരി നഗരസഭാ സ്ഥാപിതമാകുന്നത്. ശതാബ്ദിയാഘോഷത്തോടനുബന്ധിച്ചു 100 ദിവസം നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികളാണ് സംഘടിപ്പിക്കുന്നത്.