അനശ്ചിതകാല സ്വകാര്യ ബസ്സ് സമരം: കെ.എസ്‌.ആർ.ടി.സി അധിക സർവീസുകളില്ല, ദുരിതത്തിലായി വിദ്യാർത്ഥികളും യാത്രക്കാരും.


കോട്ടയം: ബുധനാഴ്ച്ച അർധരാത്രി ആരംഭിച്ച അനശ്ചിതകാല സ്വകാര്യ ബസ്സ് സമരം ഇന്നും തുടരുന്നു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തുന്ന സമരത്തിൽ ഇതുവരെ സർക്കാർ ചർച്ചയ്ക്ക് വിളിച്ചിട്ടില്ല എന്ന് ബസ്സ് ഉടമ സംയുക്ത സമരസമിതി ജനറൽ കൺവീനർ ടി എൻ ഗോപിനാഥൻ പറഞ്ഞു.

രണ്ടാം ദിവസവും സമരം തുടരുന്നതോടെ ദുരിതത്തിലായത് വിദ്യാർത്ഥികളും യാത്രക്കാരുമാണ്. ജില്ലയുടെ വിവിധ മേഖലകളിൽ കെ.എസ്‌.ആർ.ടി.സി അധിക സർവ്വീസുകൾ നടത്തിയിട്ടില്ല. സ്വകാര്യ ബസ്സുകളെ കൂടുതലായി ആശ്രയിക്കുന്ന ജില്ലയുടെ വിവിധ മേഖലകളിൽ യാത്രക്കാർ ദുരിതത്തിലാണ്.

പരീക്ഷകൾ നടക്കുന്നതിനാൽ വിദ്യാർത്ഥികളെയും സ്വകാര്യ ബസ്സ് സമരം വലച്ചരിക്കുകയാണ്. മിനിമം ചാർജ് 12 രൂപയാക്കുക, വിദ്യാർഥികളുടെ യാത്രാ നിരക്ക് മിനിമം ചാർജിന്റെ പകുതിയാക്കി ഉയർത്തുക, കോവിഡ് കാലത്തെ ടാക്സ് ഒഴിവാക്കി നൽകുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണു സമരം.