കോട്ടയം: അവധി ദിനങ്ങളും പൊതുപണിമുടക്കും ഒരുമിച്ചെത്തിയതോടെ 4 ദിവസത്തെ അവധിക്കായി വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് വീട്ടിലേക്ക് എത്താൻ ആഗ്രഹിച്ചപ്പോൾ ദുരിതത്തിലാക്കി സ്വകാര്യ ബസ്സ് സമരം. വെള്ളിയാഴ്ച്ച ഉച്ചക്ക് ശേഷവും ശനിയാഴ്ചയും ജില്ലയിലുൾപ്പടെ സംസ്ഥാനത്തെ എല്ലാ കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റേഷനുകളിലും യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
കോട്ടയം,ചങ്ങനാശ്ശേരി തുടങ്ങി ജില്ലയിലെ എല്ലാ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നതിനായി എത്തിയ യാത്രക്കാരുടെ തിരക്കായിരുന്നു. ദൈനംദിന യാത്രക്കാരും വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ സ്വന്തം വീട്ടിലേക്ക് പോകുന്നതിനായി എത്തിയതോടെ തിരക്ക് വർധിച്ചു. സ്വകാര്യ ബസ്സ് പണിമുടക്കാന് യാത്രക്കാരെ കൂടുതൽ ദുരിതത്തിലാക്കിയത്. കെ.എസ്.ആർ.ടി.സി രണ്ടു ദിവസങ്ങളിലായി അധിക സർവ്വീസുകൾ നടത്തിയെങ്കിലും യാത്രക്കാരുടെ തിരക്ക് വർധിച്ചിരുന്നു. വ്യാഴാഴ്ച സ്വകാര്യ ബസ്സ് ഉടമകളുടെ സംഘടനാ അനശ്ചിതകാല സമരം ആരംഭിച്ചെങ്കിലും ഒരു ദിവസത്തിനുള്ളിൽ തീരുമാനമുണ്ടായി ബസ്സുകൾ നിരത്തിലിറങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു യാത്രക്കാർ.
അവധി ദിവസങ്ങളും പണിമുടക്കും അടുപ്പിച്ചെത്തിയതോടെ 4 ദിവസത്തെ അവധിക്കായി വീട്ടിലേക്ക് പോകാനായി എത്തിയവരായിരുന്നു കൂടുതൽ പേരുമെന്നു യാത്രക്കാർ പറയുന്നു. സമരം നീണ്ടുപോകുന്നതോടെ യാത്രക്കാർ കൂടുതൽ ദുരിതത്തിലാകും. കെ.എസ്.ആർ.ടി.സി സർവ്വീസ് ഇല്ലാത്ത റൂട്ടുകളിൽ ഇപ്പോൾ തന്നെ യാത്രാക്ലേശം രൂക്ഷമായിരിക്കുകയാണ്.
ഇത്തരം മേഖലകളിലേക്ക് കെ.എസ്.ആർ.ഐ.സി ഒരു സർവ്വീസ് പോലും നടത്തുന്നുമില്ല എന്നതും യാത്രക്കാരിൽ പരാതിക്കിടയാക്കിയിട്ടുണ്ട്. എന്നാൽ ദേശീയപാതയിലെ കെ.എസ്.ആർ.ടി.സി സർവ്വീസ് നടത്തിക്കൊണ്ടിരിക്കുന്ന റൂട്ടുകളിലും അധിക സർവ്വീസുൾപ്പടെ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്.നിരക്ക് വർധിപ്പിക്കാതെ സമരം നിർത്തില്ല എന്ന നിലപാടിലാണ് ബസ്സ് ഉടമകൾ.