ഈരാറ്റുപേട്ടയിൽ മധ്യവയസ്കനെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി.


ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ മധ്യവയസ്കനെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂഞ്ഞാർ തണ്ണിപ്പാറ കിഴക്കാത്ത് തോമസ് (തൊമ്മച്ചൻ -65) നെയാണ് ഈരാറ്റുപേട്ട ചെമ്മലമറ്റം കരിമ്പനോലിയിലെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഓർമ്മക്കുറവുള്ള പൂഞ്ഞാർ സ്വദേശിയായ ഇദ്ദേഹത്തിനെ കഴിഞ്ഞ മൂന്നാം തീയതി മുതൽ കാണാനില്ലായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇന്നലെ വൈകിട്ട് 5 മണിയോടെ പാറമടയിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.

തുടർന്ന് ഇവർ തിടനാട് പോലീസിൽ വിവരമറിയിക്കുകയും പൂഞ്ഞാർ നിന്നും തോമസിന്റെ ബന്ധുക്കളെത്തി തിരിച്ചറിയുകയുമായിരുന്നു. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: എൽസമ്മ, മകൻ: സജി. മരുമകൾ: അലീന.