കറുകച്ചാലിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.


കറുകച്ചാൽ: കറുകച്ചാലിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മാടപ്പള്ളി പുളിയാംകുന്ന് മുണ്ടൻകുന്നേൽ റോഷൻ കെ മാത്യു (41)വാണ് അപകടത്തിൽ മരിച്ചത്.

ഇന്നലെ വൈകിട്ട് 8 മണിയോടെയാണ് കറുകച്ചാല്ലിനു സമീപം പാണൂർക്കവലയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു അപകടം ഉണ്ടായത്. അപകടത്തിൽ 3 പേർക്ക് പരിക്കുണ്ട്.

അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് റോഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.