പള്ളിക്കത്തോട്: പള്ളിക്കത്തോടിന്റെ മുഖഛായ മാറ്റിക്കൊണ്ട് ബസ്സ്റ്റാന്റ് നവീകരണം പുരോഗമിക്കുന്നു. പള്ളിക്കത്തോട്ടിൽ എത്തുന്ന പൊതുജനങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായ ആധുനിക രീതിയിൽ ഉള്ള ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം തയ്യാറാക്കിയ വഴിയിടം പൊതുശൗചാലയം, പാലൂട്ടുന്ന അമ്മമാർക്കായി ഫീഡിങ്‌റൂം, ഉച്ചഭക്ഷണം 20 രൂപ നിരക്കിൽ ലഭ്യമാക്കുന്ന ജനകീയ ഹോട്ടൽ എന്നിവയും സജ്ജമായിക്കഴിഞ്ഞു.
കൂടാതെ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആഴ്ചചന്തയും കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ വാങ്ങുവാനും വിൽക്കുവാനും കർഷക ഓപ്പൺമാർക്കറ്റ് എന്നിവയും പ്രവർത്തിക്കും. ബസ്സ് സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർക്ക് വിശ്രമിക്കാനായി നവീകരിച്ച വെയ്റ്റിംഗ് ഏരിയയുടെ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്നു.