പാലാ നഗരത്തിൽ അമ്മയ്ക്കും ബന്ധുവിനുമൊപ്പം നടന്നു പോകുകയായിരുന്ന 10 വയസ്സുകാരിക്ക് നേരെ അതിക്രമം, നാട്ടുകാർ മധ്യവയസ്കനെ തടഞ്ഞു നിർത്തി പോലീസിൽ ഏൽപ്പിച്


പാലാ: പാലാ നഗരത്തിൽ അമ്മയ്ക്കും ബന്ധുവിനുമൊപ്പം നടന്നു പോകുകയായിരുന്ന 10 വയസ്സുകാരിക്ക് നേരെ അതിക്രമം. ബുധനാഴ്ച്ച ഉച്ചക്ക് പാലാ നഗരത്തിലാണ് സംഭവം.

10 വയസ്സുകാരിയും അമ്മയും ബന്ധുവായ സ്ത്രീയും പാലാ നഗരത്തിൽ ബസ്സിറങ്ങി ജനറൽ ആശുപത്രിയിലേക്ക് നടന്നു പോകുന്നതിനിടെയാണ് കുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്. സംഭവത്തിൽ പാലാ അന്തിനാട് ഇളംതോട്ടം വരികമാക്കൽ ദേവസ്യയുടെ മകൻ ആന്റണി ദേവസ്യ(60)യെ പോലീസ് അറസ്റ്റ് ചെയ്തു.

കുട്ടിക്ക് നേരെ ഇയാൾ ആക്രമിക്കാൻ എത്തുകയായിരുന്നു. കുട്ടിയെ ഉപദ്രവിക്കുന്ന കണ്ട അമ്മയും ബന്ധുവും ബഹളം വെച്ചതോടെ ഓടിയെത്തിയ നാട്ടുകാരാണ് ഇയാളെ തടഞ്ഞു നിർത്തി വിവരം പോലീസിൽ അറിയിച്ചത്. ഉടൻ തന്നെ പാലാ പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പട്ടാപ്പകൽ ഉണ്ടായ ഈ സംഭവം നാടിനെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്.