കുഴിമറ്റം പാലത്തിന്റെ സംരക്ഷണ ഭിത്തികൾ തകർന്നു.


ഉഴവൂർ: കുഴിമറ്റം പാലത്തിന്റെ സംരക്ഷണ ഭിത്തികൾ തകർന്നു. ഉഴവൂർ വില്ലേജ് പരിധിയിലുടെ കടന്ന് പോകുന്ന അരീക്കര-പുതുവേലി റോഡിലെ കുഴിമറ്റം പാലത്തിന്റെ സംരക്ഷണ ഭിത്തികൾ ആണ് തകർന്ന് കൊണ്ടിരിക്കുന്നത്.

ഇത് മൂലം പാലത്തിന്റെ സ്ഥിതി അപകടാവസ്ഥയിൽ ആണ് എന്ന് ആരോപണം ഉയർന്നിട്ടുണ്ട്. നേരത്തെ പാലത്തിന്റെ മറ്റൊരു വശത്തെ സംരക്ഷണ ഭിത്തി തകർന്നത് പരാതികളെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയിരുന്നു. ഇതിന്റെ മറ്റൊരു വശത്തെ സംരക്ഷണ ഭിത്തിയാണ് ഇപ്പോൾ തകർന്നിട്ടുള്ളത്.

പാലത്തിന്റെ കൽക്കെട്ടിൻ്റെ ഇടയിലുടെ വൃക്ഷങ്ങൾ വളർന്നതാണ് സംരക്ഷണ ഭിത്തി തകരുവാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. അരീക്കര-പുതുവേലി റോഡിലുടെ ദിനം പ്രതി ഭാരവണ്ടികൾ അടക്കം നിരവധി വാഹനങ്ങൾ ആണ് കടന്ന് പോകുന്നത്.

അടിയന്തരമായി കുഴിമറ്റം പാലത്തിന്റെ സംരക്ഷണ ഭിത്തികൾ തകർന്നത് പുനർനിർമ്മാണം നടത്തി പാലത്തിന്റെ അപകടാവസ്ഥ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ബെയ്ലോൺ എബ്രാഹാം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് നിവേദനം നൽകി.