കിടങ്ങൂർ: പാലായിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽപ്പനയ്‌ക്കെത്തിച്ച കഞ്ചാവുമായി കിടങ്ങൂർ സ്വദേശി പോലീസ് പിടിയിൽ. കിടങ്ങൂർ കറുകപ്പിള്ളിയിൽ അഖിൽ മോൻ രാജു(24) നെയാണ് കിടങ്ങൂർ പോലീസ് സ്‌റ്റേഷൻ ഇൻസ്പെക്ടർ ബിജു കെ ആർ ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം പിടികൂടിയത്.
ചേർപ്പുങ്കൽ പഴയ ജംഗ്ഷൻ ഭാഗത്ത് ലിങ്ക് റോഡിൽ വെച്ചാണ് യുവാവിനെ പോലീസ് പിടികൂടിയത്. ഇയാളുടെ കൈവശം വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവ് പോലീസ് കണ്ടെടുത്തു. എഎസ്ഐ മാരായ മഹേഷ് കൃഷ്ണൻ, ജയചന്ദ്രൻ, സിപിഓ മാരായ ഗ്രിഗോറിയസ്, അരുൺ കുമാർ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് യുവാവിനെ പിടികൂടിയത്.