കോവിഡ് ആശങ്ക ഒഴിയുന്നു, ജില്ലയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം 100 ൽ താഴെ.


കോട്ടയം: കോട്ടയത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തി ആശങ്കയുയർത്തിയിരുന്ന കോവിഡ് രോഗബാധയുടെ ആശന്കകൾ ഒഴിയുന്നു. ജില്ലയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം ഇപ്പോൾ 100 ൽ താഴെയാണ്.

കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം ജില്ലയിൽ പുതുതായി രോഗബാധ സ്ഥിരീകരിക്കുന്നത് 100 ൽ താഴെ പേർക്ക് മാത്രമാണ്. കഴിഞ്ഞ ചൊവ്വാഴ്ച്ച 76 പേർക്കും ബുധനാഴ്ച്ച 71 പേർക്കും വ്യാഴാഴ്ച 69 പേർക്കും വെള്ളിയാഴ്ച്ച 78 പേർക്കും ശനിയാഴ്ച്ച 56 പേർക്കും ഞായറാഴ്ച 55 പേർക്കും തിങ്കളാഴ്ച 40 പേർക്കുമാണ് ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചത്.

ജില്ലയിൽ പുതുതായി രോഗബാധ സ്ഥിരീകരിക്കുന്നവരിൽ മുഴുവൻ പേർക്കും രോഗബാധ സ്ഥിരീകരിക്കുന്നത് സമ്പർക്കത്തിലൂടെയാണ്. ജില്ലയിൽ രോഗമുക്തി നേടുന്നവരുടെ എണ്ണവും ഉയർന്നിട്ടുണ്ട്. എന്നാൽ ആരോഗ്യ പ്രവർത്തകർക്കിടയിൽ ഇപ്പോഴും പുതുതായി രോഗബാധ സ്ഥിരീകരിക്കുന്നുണ്ട്.