മുണ്ടക്കയം: പട്ടിക വർഗ്ഗ ഗോത്ര സ്ത്രീകളുടെ ഉന്നമനത്തിനായി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ്റെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലാതല ഭാസുര ഗോത്ര വനിത ഭക്ഷ്യഭദ്രതാ കൂട്ടായ്മ കൂട്ടായ്മ സംഘടിപ്പിച്ചു. മുണ്ടക്കയം പുഞ്ചവയൽ ചെറുവള്ളി ദേവീ ക്ഷേത്രം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കൂട്ടായ്മയുടെ ഉത്‌ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിച്ചു.
പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വനിതകളുടെയും കുട്ടികളുടെയും ക്ഷേമം ലക്ഷ്യമിട്ട് അവരുടെ ഭക്ഷ്യ ലഭ്യത ഉറപ്പാക്കുന്നതിനാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന ഭക്ഷ്യകമ്മീഷനംഗം അഡ്വ. സബിതാ ബീഗം മുഖ്യപ്രഭാഷണം നടത്തി. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജിനു പുന്നൂസ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രജീഷ്, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ്, വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ,
ജില്ലാ പഞ്ചായത്തംഗങ്ങളായ ശുഭേഷ് സുധാകരൻ, പി.ആർ അനുപമ, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ പ്രദീപ്, പട്ടിക വർഗ വികസന വകുപ്പ് ജില്ലാ പ്രോജക്ട് ഓഫീസർ എസ്. വിധു മോൾ എന്നിവർ പങ്കെടുത്തു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജിനു പുന്നൂസ് സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസർ ജലജ ജി.എസ് റാണി നന്ദിയും പറഞ്ഞു. ഉച്ചക്ക് ഭക്ഷ്യ കമ്മീഷൻ അംഗം അഡ്വ. സബിതാ ബീഗം കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ പട്ടിക വർഗ കോളനികൾ സന്ദർശിച്ചു.