സ്ത്രീശക്തി സംഗമത്തിൻറെയും ജില്ലാതല വനിതാ ദിനാഘോഷത്തിൻറെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി നിർവ്വഹിച്ചു.


കുമരകം: സ്ത്രീശക്തി സംഗമത്തിൻറെയും ജില്ലാതല വനിതാ ദിനാഘോഷത്തിൻറെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി നിർവ്വഹിച്ചു. കുമരകം ആറ്റാമംഗലം പള്ളി പാരിഷ് ഹാളിലാണ് പരിപാടി നടന്നത്.

 

സ്ത്രീപക്ഷ നവകേരള കാമ്പയിന്റെ ഭാഗമായാണ് സ്ത്രീശക്തി സംഗമവും വനിതാ ദിനാഘോഷവും സംഘടിപ്പിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്തും കോട്ടയം കുടുംബശ്രീ ജില്ലാ മിഷനും കുമരകം ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി രാവിലെ 10 മണിക്ക് നവകേരള പ്രചരണജാഥ ജില്ലാപഞ്ചായത്തംഗം കെ വി ബിന്ദു ഫ്ലാഗ് ഓഫ് ചെയ്തു.

 

കുമരകം പഞ്ചായത്ത് പ്രസിഡണ്ട് ധന്യ സാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അഭിലാഷ് ദിവാകർ സ്വാഗതമാശംസിച്ചു.കോട്ടയം ജില്ലാ കളക്ടർ പി കെ ജയശ്രീ മുഖ്യപ്രഭാഷണവും കോട്ടയം ജില്ലാ പോലീസ് മേധാവി ഡി. ശില്പ വനിതാദിന സന്ദേശവും നൽകി.