പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായിൽ മൂത്രാശയ സംബന്ധമായ രോഗ നിർണയത്തിനുള്ള സൗജന്യ യൂറോളജി ക്യാമ്പ് മാർച്ച് 22, 23 തീയതികളിൽ ഉച്ചകഴിഞ്ഞു 2.30 മുതൽ 4.30 വരെ നടത്തപ്പെടുന്നു. മൂത്രതടസ്സം, മൂത്രത്തിലെ പഴുപ്പ്, മൂത്രത്തിലെ കല്ല്, പ്രോസ്റ്റേറ്റ് ഗ്രന്ധികളിലെ വ്യതിയാനങ്ങൾ എന്നി ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് ഡോക്ടറുമാരുടെ സൗജന്യ പരിശോധനയും ഇളവുകളോട് കൂടിയ തുടർ ചികിത്സയും ഈ ക്യാമ്പിന്റെ ഭാഗമായി ജനങ്ങൾക്ക് ലഭ്യമാണ്. യൂറോളജി വിഭാഗം ഡോക്ടർമാരായ ഡോ. വിജയ് രാധാകൃഷ്ണൻ, ഡോ. ആൽവിൻ ജോസ് പി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകുന്നു. മെഡിക്കൽ ക്യാമ്പിലേക്കുള്ള മുൻകൂർ ബുക്കിങ്ങിനായി +91 82816 99263 എന്ന നമ്പറിൽ ബന്ധപ്പെടുക.
സൗജന്യ യൂറോളജി ക്യാമ്പുമായി പാലാ മാർ സ്ലീവാ മെഡിസിറ്റി.