കലാരംഗത്ത് കയ്യൊപ്പ്: അയ്മനത്തെ 24 പ്രതിഭകൾക്ക് ആദരവ്.


അയ്മനം: കലാരംഗത്തെ സമ്പന്നമാക്കിയ അയ്മനത്തെ കലാകാരന്മാർക്ക് സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് സ്വന്തം മണ്ണിൽ ആദരവ്. അയ്മനം ഗ്രാമപഞ്ചായത്ത് എന്‍.എന്‍. പിള്ള സ്മാരക സാംസ്‌കാരികനിലയത്തില്‍ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ആസാദി ക അമൃത് മഹോത്സവ്  ജില്ലാതല ചടങ്ങിൽ 24 കലാപ്രതിഭകൾകളെ ആദരിച്ചു.

ഭരതനാട്യം കലാകാരി കലാമണ്ഡലം ദേവകി അന്തർജനം, നാദസ്വര വിദ്വാൻ തുറവൂർ നാരായണപ്പണിക്കർ,സോപാന സംഗീതം-പഞ്ചാരി മേളം-കളമെഴുത്ത് പാട്ടുകാകാരൻ കുടമാളൂർ മുരളീധരമാരാർ, കഥകളി കലാകാരന്മാരായ  കലാമണ്ഡലം കുടമാളൂർ മുരളീകൃഷ്ണൻ, കലാമണ്ഡലം ഭാഗ്യനാഥ്, മൃദംഗം വിദ്വാൻ അയ്മനം സജീവൻ, കാഞ്ചി കാമ കോടീ പീഠം ആസ്ഥാന മൃദംഗം  വിദ്വാൻ കുമ്മനം ഹരീന്ദ്രനാഥ്, വയലിനിസ്റ്റുകളായ കുമ്മനം ഉപേന്ദ്രനാഥ്, കോട്ടയം ഹരിഹരൻ, അയ്മനം പ്രദീപ്,

പുള്ളോൻ പാട്ടു കലാകാരന്മാരായ  കെ.എൻ. ഗോപാലൻ, ടി.പി പ്രസാദ്, വീണ വിദുഷി അയ്മനം ഗിരിജാ പ്രസാദ്, കളരിപ്പയറ്റ് കലാകാരൻ രാജശേഖരഗുരുക്കൾ, കൊയ്ത്തുപാട്ടു കലാകാരി ചെല്ലമ്മ,  ഘടം മോർശംഖ്  കലാകാരൻ കുടമാളൂർ സുകുമാരൻ, ചുവർ ചിത്രകലാ കാരന്മാരായ സത്യൻ നാരായണൻ, സുതൻ ശിവൻ,

ഇന്ത്യ, ഏഷ്യ ബുക്ക് ഓഫ് റോക്കോർഡ് അവാർഡ് നേടിയ എസ്. ശ്രീകാന്ത്, ചെണ്ട വാദ്യകലാകാരൻ ഒളശ സനൽകുമാർ, തിരുവാതിരകളി കലാകാരി വാസന്തി, ഭരതനാട്യം, കുച്ചിപ്പുടി കലാകാരി ശ്രീ പാർവ്വതി ഷാജി, മ്യൂറൽ പെയിൻ്റിംഗ് പ്രതിഭ പി.കെ ദിനു എന്നിവരെ  ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ  പൊന്നാടയണിയിച്ച് ഫലകം നൽകി നാടിൻ്റെ ആദരവ്  സമർപ്പിച്ചു.