നവീകരിച്ച കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.


കുറവിലങ്ങാട്: നവീകരിച്ച കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഓൺലൈനായി ചെയ്തു. കുറവിലങ്ങാട് പോലീസ് സ്റ്റേഷനിൽ നടത്തിയ പൊതു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫ്‌ ശിലാഫലകം അനാഛാദനം ചെയ്തു.

 

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന് ആശംസകൾ അർപ്പിച്ചുകൊണ്ട് കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, കോട്ടയം ജില്ലാ അഡീഷണൽ എസ്.പി. സുരേഷ് കുമാർ എസ്, ജനമൈത്രി പോലീസ് ജാഗ്രതാ സമിതിയംഗം പ്രൊഫസര്‍  ഡോ. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.

 

വൈക്കം ഡി.വൈ.എസ്.പി. എ.ജെ തോമസ് ചടങ്ങിന് സ്വാഗതം ആശംസിക്കുകയും കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ എസ്എച്ഓ സജീവ് ചെറിയാൻ കൃതജ്ഞത അർപ്പിക്കുകയും ചെയ്തു.