കോട്ടയം: കോട്ടയം ജില്ലാ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ ഉദ്ഘാടനം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. കോട്ടയം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജെ.സന്തോഷ്‌കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേർന്ന യോഗത്തിൽ സഹകരണ-രജിസ്ട്രേഷന്‍ വകുപ്പു മന്ത്രി വി എന്‍ വാസവന്‍ ജില്ലാ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ചടങ്ങില്‍ തോമസ് ചാഴിക്കാടന്‍ എം പി, ജില്ലാ പോലീസ് മേധാവി ഡി ശില്പ, ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഓ രാജേഷ് കുമാര്‍ സി.ആര്‍, ഏറ്റുമാനൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്, കൊച്ചിന്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ ഡയറക്ടര്‍ ഗര്‍വ്വാസിസ്,വാര്‍ഡ് മെമ്പര്‍ രശ്മി ശ്യാം എന്നിവര്‍ സന്നിഹിതരായിരുന്നു. ജില്ലാ പോലീസ് മേധാവി ഡി ശില്പ സ്വാഗതവും ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഓ രാജേഷ് കുമാര്‍ സി.ആര്‍ കൃതജ്ഞതയും പറഞ്ഞു.