സർക്കാർ പ്രസ്സുകളെ തകർക്കുന്ന നടപടിയിൽ നിന്ന് അധികാരികൾ പിന്തിരിയണം;അഡ്വ:പി എ സലിം.


പൊൻകുന്നം: ഗവൺമെന്റ്  പ്രസ്സുകളെ തകർക്കുന്ന നടപടികളിൽനിന്ന് അധികാരികൾ പിന്തിരിയണമെന്ന് കെ.പി.സി.സി ജനറൽ  സെക്രട്ടറി പി.എ.സലിം ആവശ്യപ്പെട്ടു.

 

ഗവൺെമെന്റ് പ്രസ്സുകളെ തകർക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ കേരള ഗവൺമെൻറ് പ്രസ്സസ് വർക്കേഴ്സ് കോൺഗ്രസ്  സംസ്ഥാന വ്യാപകമായി നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി പൊൻകുന്നത്ത് നടത്തിയ സമരപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഷ്ടമായ പോസ്റ്റോഫീസ് അച്ചടി പുനസ്ഥാപിക്കുക, സർക്കാർ അച്ചടി ജോലികൾക്കുള്ള പുറംകരാർ അവസാനിപ്പിക്കുക, സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തുക,

 

പ്രിന്റിംഗ്,ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ സീനിയോറിറ്റി,പ്രമോഷൻ തർക്കങ്ങൾ ശാശ്വതമായി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംസ്ഥാന വ്യാപകമായി സമരം നടത്തുന്നത്. യൂണിറ്റ് വൈസ് പ്രസിഡൻറ് ഡി.സുനിൽ  അധ്യക്ഷത വഹിച്ചു. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് തോമസ് ഹെർബിറ്റ് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി പി.എ ഷെമീർ, കെ.എ.ബിൽഷാദ് കെ.എ.മുഹമ്മദ് നിഷാദ്,ദർശന ജോർജ് എന്നിവർ പ്രസംഗിച്ചു.