കോട്ടയം: കോട്ടയം സ്വദേശിയായ മലയാളി മെയിൽ നേഴ്സിനെ പശ്ചിമബംഗാളിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോതനല്ലൂർ കളത്തൂർ ചാമക്കാലായിൽ വീട്ടിൽ പരേതനായ ജോണിൻ്റെയും മേരിയുടെയും മകൻ രാജീവ്(40)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെയാണ് രാജീവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പശ്ചിമബംഗാളിലെ ഡാർജലിങിലെ ആശുപത്രിയിലെ മെയിൽ നേഴ്സായി ജോലി ചെയ്യുകയായിരുന്നു.
ഞായറാഴ്ച രാവിലെ ഫോണിൽ ബന്ധപ്പെട്ടിട്ടും വിവരമൊന്നും ലഭിക്കാത്തതിനെത്തുടർന്ന് സുഹൃത്തുക്കൾ രാജീവ് വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്ത് അന്വേഷിച്ചു എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം നോർത്ത് ബംഗാളിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.