തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളുടെ സമയക്രമത്തിൽ ഇന്ന് മുതൽ മാറ്റം വരുത്തിയതായി ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
രാവിലെ 8 മണി മുതൽ 12 മണി വരെയും വൈകിട്ട് 4 മണി മുതൽ 7 മണി വരെയും റേഷൻ കടകൾ തുറക്കും. നേരത്തെ 8:30 മുതൽ 12:30 വരെയും വൈകിട്ട് 3:30 മുതൽ 6:30 വരെയുമായിരുന്നു പ്രവർത്തന സമയം. വേനൽച്ചൂട് വർധിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചാണ് സമയക്രമത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്ന്നും മന്ത്രി അറിയിച്ചു.
പുതിയ സമയക്രമമനുസരിച്ച് റേഷൻ കടകളിൽനിന്ന് സാധനങ്ങൾ വാങ്ങാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണെന്നും മന്ത്രി അറിയിച്ചു.