കോട്ടയം: കാർഷിക വിളകളുടെ വിലയിടിവ് മൂലവും കഴിഞ്ഞ രണ്ടുവർഷത്തെ പ്രളയവും കൊറോണയും മൂലം ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന ചെറുകിട കർഷകരുടെമേൽ ഭൂനികുതി അടിച്ചേല്പിക്കുവാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം അടിയന്തിരമായി പിൻവലിക്കമെന്ന് മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. കൃഷിക്കാർക്കും സാധാരണ ജനങ്ങൾക്കും താങ്ങാനാവാത്ത നികുതി നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഗാന്ധി സ്‌ക്വയറിൽ നടത്തിയ കർഷക പ്രതി ഷേധസമരം ഉൽഘാടനം ചെയ്തുകൊണ്ട് സംസാരിക്കു കയായിരുന്നു അദ്ദേഹം. ഭൂമിയുടെ ന്യായവില (fair value )10 ശതമാനം വർധിപ്പിച്ച ബഡ്ജറ്റ് നിർദ്ദേശം വൻതോതിലുള്ള കൊള്ള പിരിവിനാണ് ഇട വരുത്തുന്നതന്നുംമോൻസ് ജോസഫ് കുറ്റപ്പെടുത്തി. ഫെയർ വാല്യൂ നിരക്ക് വർദ്ധനവിനെ തുടർന്ന് ഭൂമിയുടെ രെജിസ്ട്രേഷൻ ഫീസ് ഇനത്തിലും സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും വലിയ വർദ്ധനവാണ് ഉണ്ടാകാൻ പോകുന്നത്. ഫെയർ വാല്യൂ നിർണയിക്കുന്നതിനു സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സ്ലാബ് സിസ്റ്റം തികച്ചും അശാസ്ത്രീയമാണ്. ഏപ്രിൽ ഒന്ന് മുതൽ ഇതെല്ലാം നടപ്പിലാക്കാനുള്ള സർക്കാർ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. തികച്ചും അന്യായമായ ജനദ്രോഹ തീരുമാനങ്ങൾ എൽഡിഎഫ് സർക്കാർ പിൻവലിക്കണമെന്ന് മോൻസ് ജോസഫ് അവശ്യപെട്ടു. കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് നേതാക്കളായ വക്കച്ചൻ മറ്റത്തിൽ എക്സ് എം പി, പ്രൊഫ. ഗ്രേസമ്മ മാത്യു, അഡ്വ ജെയ്സൺ ജോസഫ്, അഡ്വ പ്രിൻസ് ലുക്കോസ്, വി ജെ ലാലി, പോൾസൺ ജോസഫ്,എ കെ ജോസഫ്, തോമസ് കണ്ണന്തറ, സന്തോഷ് കാവുകാട്ട്,മറിയാമ്മ ടീച്ചർ,അഡ്വ. ചെറിയാൻ ചാക്കോ,ആപ്പാഞ്ചിറ പൊന്നപ്പൻ, ജോയ് ചെട്ടിശ്ശേരി, ബിനു ചെങ്ങളം,സി ഡി വത്സപ്പൻ, പി സി പൈലോ, സി വി തോമസ്കുട്ടി, ജോർജ് പുളിങ്കാടൻ, കുര്യൻ പി കുര്യൻ, എ സി ബേബിച്ചൻ,സാബു പീടിയേക്കൽ,അഡ്വ:സ്റ്റീഫൻ ചാഴികാടൻ, പി ററി ജോസ്,കെ എസ് ചെറിയാൻ, മാർട്ടിൻ ജെ കോലടി, കുഞ്ഞുമോൻ ഒഴുകയിൽ എന്നിവർ പ്രസംഗിച്ചു. കേരള കോൺഗ്രസ് ഓഫീസിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം പാർട്ടി വർക്കിംഗ് ചെയർമാൻ പി സി തോമസ് എക്സ് എം പി ഉൽഘാടനം ചെയ്തു.