കോട്ടയം: ജനങ്ങൾക്ക് വേണ്ടാത്ത ജനദ്രോഹ അഴിമതി കെ-റെയിൽ വേണ്ട എന്ന് ആവശ്യപ്പെട്ടു കൊണ്ടും നിയമ വിരുദ്ധമായി ജനങ്ങളുടെ ഭൂമിയിൽ കടന്നുകയറി പോലീസിനെ ഉപയോഗിച്ച് ബലമായി കല്ലിട്ട് ജനങ്ങളെ വെല്ലുവിളിക്കുന്ന പോലീസ് നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടും കെ-റെയിൽ വിരുദ്ധ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും യുഡിഎഫ് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ സദസ് നാളെ വൈകിട്ട് 4 മണിക്ക് കോട്ടയം പഴയ പോലീസ് സ്റ്റേഷൻ മൈതാനത്ത് നടക്കും. പ്രതിഷേധ സദസ്സ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, മാണി സി കാപ്പൻ എംഎൽഎ, മുൻ എംഎൽഎ കെ സി ജോസഫ്, മുൻ എംപി ജോയി എബ്രാഹം,മു എംഎൽഎ ജോസഫ് വഴക്കൻ, യുഡിഎഫ് കോട്ടയം ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം സലിം, പി.എ.സലിം, നാട്ടകം സുരേഷ്, അസീസ് ബഡായി തുടങ്ങി യുഡിഎഫ് സംസ്ഥാന-ജില്ലാ നേതാക്കൾ പങ്കെടുക്കും.
യുഡിഎഫിന്റെ നേതൃത്വത്തിൽ കെ-റെയിൽ വിരുദ്ധ ജനകീയ പ്രതിഷേധ സദസ് നാളെ കോട്ടയത്ത്.