പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളും ദുരന്തനിവാരണത്തിനും മാലിന്യസംസ്‌കരണത്തിനും കൂട്ടിക്കല്‍ പഞ്ചായത്ത് ബജറ്റ്.


കൂട്ടിക്കൽ: പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളും ദുരന്തനിവാരണത്തിനും മാലിന്യസംസ്‌കരണത്തിനും പ്രാധാന്യം നല്‍കി 2022 - 23 വര്‍ഷത്തെ കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് പി. എസ്. സജിമോന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ജെസി ജോസ്  വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു.

50 ലക്ഷം രൂപ വകയിരുത്തിയ ഷെല്‍ട്ടര്‍ ഹോം ഭവനപദ്ധതി പ്രകാരം പഞ്ചായത്തില്‍ സമ്പൂര്‍ണ ഭവന പദ്ധതി, റോഡുകളുടെയും പാലങ്ങളുടെയും പുനരുദ്ധാരണം, യുവജനങ്ങള്‍ക്കായി കായിക പരിശീലനത്തിനായി ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയം, കുടുംബശ്രീ വഴി ചെറുകിട വ്യവസായ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പട്ടികജാതി പട്ടികവര്‍ഗ ക്ഷേമത്തിനായും തുക വകയിരുത്തിയിട്ടുണ്ട്. 191015216 രൂപ വരവും 187935000 രൂപ ചെലവും 3080216 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന മിച്ച ബജറ്റ് ആണ് അവതരിപ്പിച്ചത്.