കോട്ടയം: രണ്ടാം പിണറായി സർക്കാരിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റിൽ കോട്ടയം ജില്ലയിൽ വിശുദ്ധ ചാവറയച്ചനും പി. കൃഷ്‌ണപിള്ളയ്ക്കും സ്മാരകം നിർമ്മിക്കും.
വിശുദ്ധ ചാവറയച്ചന്റെ സ്മരണാർത്ഥം മാന്നാനത്തുള്ള ചാവറ സാംസ്കാരിക ഗവേഷണ കേന്ദ്രത്തിനു 1 കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചത്. നവോത്ഥാന നായകനും സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അനിഷേധ്യ നേതാവുമായിരുന്ന പി. കൃഷ്‌ണപിള്ളയ്ക്ക് സ്മാരകം നിർമ്മിക്കും.
ഗുരുവായൂർ സത്യാഗ്രഹത്തിന്റെ മുന്നണിപ്പോരാളികളിൽ പ്രമുഖനായിരുന്ന പി കൃഷ്‍ണപിള്ളയ്ക്ക് ജന്മനാടായ വൈക്കത്ത് പി കൃഷ്‌ണപിള്ള നവോത്ഥാന പഠന കേന്ദ്രം നിർമ്മിക്കുന്നതിനായി 2 കോടി രൂപ ബജറ്റിൽ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.