കടുത്തുരുത്തി: കടുത്തുരുത്തിയില്‍ വീടിന്റെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കടുത്തുരുത്തി കെ എസ് പുരം മുകളേല്‍ സണ്ണിയുടെ മകന്‍ ഷെറിന്‍ സണ്ണി (22) ആണ് മരിച്ചത്.
വീടിന്റെ മുറ്റത്ത് ഷെഡിൽ നിന്നും വിറകെടുക്കുന്നതിനായി എത്തിയ അമ്മ റാണിയാണ് ഷെറിനെ കാറിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കടുത്തുരുത്തി പൊലീസ് സ്ഥലത്തെത്തി സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
കോട്ടയത്തു നിന്നും വിരലടയാള വിദഗ്ദ്ധരും സയന്റിഫിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. ഷെറിന്റെ സംസ്കാരം ഇന്ന് രാവിലെ 11.30ന് അറുനൂറ്റിമംഗലം മലകയറ്റപള്ളി സെമിത്തേരിയില്‍ നടക്കും. സഹോദരങ്ങള്‍: ആഷ്‌ലി സണ്ണി, കെവിന്‍ സണ്ണി.