മാടപ്പള്ളി: ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ നയിക്കുന്ന കെ റയിൽ വിരുദ്ധ പദയാത്ര മാടപ്പള്ളിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു. മാർച്ച് 29,30,31 തീയതികളിലായി മാടപ്പള്ളി മുതൽ മുളക്കുളം വരെയാണ് പദയാത്ര നടത്തുന്നത്.
കെ-റെയിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല എന്നും സിൽവർ ലൈനിൽ മുഖ്യമന്ത്രി ദുരഭിമാനം വെടിയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. കെ-റെയിൽ പദ്ധതി ഉപേക്ഷിച്ചില്ലെങ്കിൽ ശ്രീലങ്കയുടെ ഗതി സംസ്ഥാനത്തിന് വരുമെന്നും അദ്ദേഹം പറഞ്ഞു.
കെ റയിൽ വിരുദ്ധ കാൽനട പദയാത്രയിൽ കെ സുരേന്ദ്രനടക്കം നേതാക്കളുടെ വലിയ നിര തന്നെയാണുള്ളത്. രാഷ്ട്രീയ സമരമല്ല ജനങ്ങളുടെ സമരമാണ് ഇതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ബഹുജന പങ്കാളിത്തമാണ് പദയാത്രയിൽ ബിജെപി ക്കൊപ്പം അണിചേർന്നിരിക്കുന്നത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപ്പേരാണ് പദയാത്രയിൽ പങ്കെടുക്കുന്നത്.