കോട്ടയം: സംരക്ഷണ ഭിത്തി തകർന്ന് മീനച്ചിലാറ്റിൽ പതിച്ച ഇല്ലിക്കൽ-തിരുവാർപ്പ് റോഡിന്റെ ചേരിക്കൽ ഭാഗത്തെ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മന്ത്രി വി എൻ വാസവൻ വിലയിരുത്തി. പാലം മാതൃകയിലാണ് റോഡ് നിർമ്മിക്കുന്നത് ഇതിനായി 10 കോടി അനുവദിച്ചിരുന്നു. പാലം മാതൃകയിൽ നിലവിലെ റോഡ് ലെവലിൽ നിന്നും രണ്ട് അടി ഉയരത്തിലാണ് റോഡ് പുനർനിർമ്മിക്കുന്നത്. 7.5 മീറ്റർ വീതിയുള്ള റോഡും 1.5 മീറ്റർ ഫുട്പാത്തും ഉൾപ്പെടെയാണ് നിർമ്മാണം. കുത്തൊഴുക്കുമൂലം പാലത്തിന്റെ താഴെയുള്ള കരഭാഗം ഇടിയാതിരിക്കാൻ ഈ ഭാഗത്ത് പ്രത്യേക സംരക്ഷണഭിത്തി തീർക്കും. 2020 ഏപ്രിൽ ഒന്നിനാണ് മീനച്ചിലാറിന്റെ സംരക്ഷണഭിത്തി തകർന്ന് റോഡിന്റെ ഒരു ഭാഗം ആറ്റിലേക്ക് പതിച്ചത്.
പുനർനിർമ്മാണം നടക്കുന്ന ഇല്ലിക്കൽ തിരുവാർപ്പ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മന്ത്രി വി എൻ വാസവൻ വിലയിരുത്തി.