സന്ധ്യക്ക് സുരക്ഷിത ഭവനമൊരുങ്ങി, ഉരുൾപൊട്ടലിൽ വീട് നഷ്ട്ടപ്പെട്ട എരുമേലി സ്വദേശിനിക്ക് വീട് നിർമ്മിച്ചു നൽകി ആധാരമെഴുത്തുകാരുടെ സംഘടന.


എരുമേലി: മാസങ്ങൾക്ക് മുൻപുണ്ടായ കനത്ത മഴയും ഇതേത്തുടർന്ന് കൂട്ടിക്കൽ മേഖലയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ഉണ്ടായ പ്രളയത്തിൽ മണിമലയാർ കരകവിഞ്ഞൊഴുകുകയും എരുമേലി കുറുവാമൂഴി മേഖലകളിൽ നിരവധിപ്പേരുടെ കിടപ്പാടം നഷ്ടമാകുകയും ചെയ്തിരുന്നു.

ആധാരമെഴുത്തുകാരുടെ സംഘടനയായ ആധാരമെഴുത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ കുറുവാമൂഴി സ്വദേശിനിയായ സന്ധ്യക്ക് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം ആധാരമെഴുത്ത് അസോസിയേഷന്റെ ഇരുപത്തി മൂന്നാമത് കോട്ടയം ജില്ലാ സമ്മേളനത്തിൽ വെച്ച് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു.

നിരവധി സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആധാരമെഴുത്തുകാരുടെ ഏക സംഘടനയാണ് AKDW&SA (ആധാരമെഴുത്ത് അസോസിയേഷന്‍). ഒരു തൊഴില്‍ മേഖലയില്‍ ഏര്‍പ്പെടുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി രൂപീകരിച്ച സംഘടന അതിനുമപ്പുറം ഇത്തരത്തിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് മാതൃകാപരമാണ് എന്ന് ചടങ്ങിൽ മന്ത്രി വി എൻ വാസവൻ പറഞ്ഞു.