മുപ്പത്തി ഒന്ന് ലക്ഷം കടന്നു ജില്ലയിലെ ആകെ കോവിഡ് വാക്സിനേഷൻ, ജില്ലയിൽ കരുതൽ ഡോസ് സ്വീകരിച്ചത് 74924 പേർ.


കോട്ടയം: കോട്ടയം ജില്ലയിലെ ആകെ കോവിഡ് വാക്സിനേഷൻ മുപ്പത്തി ഒന്ന് ലക്ഷം കടന്നു. വ്യാഴാഴ്ച വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം 3114562 ഡോസ് വാക്സിനാണ് ജില്ലയിൽ വിതരണം ചെയ്തത്.

ഒന്നാം ഡോസും രണ്ടാം ഡോസ് വാക്സിനും കരുതൽ ഡോസ് വാക്സിനുമുൾപ്പടെയുള്ള കണക്കാണിത്. കോവീഷീൽഡ്‌, കോവാക്സിൻ കോവിഡ് പ്രതിരോധ വാക്സിനുകളിലായി ജില്ലയിൽ 1621768 പേർ ഒന്നാം ഡോസ് വാക്സിനും 1417870 പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു.

ജില്ലയിൽ വ്യാഴാഴ്ച വരെ 74924 പേർ കോവിഡ് പ്രതിരോധ കരുതൽ ഡോസ് വാക്സിൻ സ്വീകരിച്ചു.