ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ മൂന്നര വയസ്സുളള കുട്ടിയെ പീഡിപ്പിച്ച കേസ്സിൽ 62 കാരൻ അറസ്റ്റിൽ. ഈരാറ്റൂപേട്ട കടുവാമൂഴി കടപ്ലാക്കൽ അലിയാർ (62)നെയാണ് പാലാ ഡി.വൈ.എസ്.പി ഷാജു ജോസിന്റെ മേൽനോട്ടത്തിൽ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു ഈരാറ്റുപേട്ട ജുഡീഷ്യൽ ഒന്നാംക്ലാസ്സ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ എസ്എച്ഓ പ്രസാദ് എബ്രഹാം വർഗ്ഗീസ്, സബ്ബ് ഇൻസ്പെക്ടർ വിഷ്ണു വി.വി, സബ്ബ് ഇൻസ്പെക്ടർ തോമസ് സേവ്യർ, അസിസ്റ്റന്‍റ് സബ്ബ് ഇൻസ്പെക്ടർ വിനയരാജ് സി.ആർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ജിനു. കെ.ആർ, സിവിൽ പോലീസ് ഓഫീസർമാരായ അജീഷ്മോൻ എൻ.റ്റി, ജോബി ജോസഫ് അശ്വതി കെ.പി എന്നിവരാണ് പ്രതിയെ പിടികൂടിയത്.