കാഞ്ഞിരപ്പള്ളി: സ്തുത്യർഹമായ സേവനത്തിന് വനം-വന്യജീവി വകുപ്പിലെ സംരക്ഷണ വിഭാഗം ജീവനക്കാർക്ക് നൽകുന്ന മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലുകൾ വനം വകുപ്പ് ആസ്ഥാനത്ത് വിതരണം ചെയ്തു.
അന്താരാഷ്ട്ര പരിസ്ഥിതിദിനാചരണത്തിനായി സംഘടിപ്പിച്ച ചടങ്ങിൽ മെഡൽ ജേതാക്കൾക്ക് വനം-വന്യജീവി മന്ത്രി എ.കെ.ശശീന്ദ്രൻ 2020,2021 വർഷങ്ങളിലെ ഫോറസ്റ്റ് മെഡലുകൾ മെഡലുകളും പ്രശംസാപത്രവും സമ്മാനിച്ചു. വനം വകുപ്പിലെ സ്തുത്യർഹ സേവനത്തിനു കേരളാ മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിന് അർഹയായ ആദ്യ വനിതാ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറായി കാഞ്ഞിരപ്പള്ളി സ്വദേശിനി.
പെരിയാർ ടൈഗർ റിസേർവിലെ അഴുത റെയിഞ്ച് (പീരുമേട്) ഫോറസ്റ്റ് ഓഫീസറായ പ്രിയ ടി ജോസഫാണ് മെഡലിന് അർഹയായ ആദ്യ വനിത. മണിമല തുടിയംപ്ലാക്കൽ ജോസഫ് വർഗീസ്-മോളിക്കുട്ടി ദമ്പതികളുടെ മകളും കാഞ്ഞിരപ്പള്ളി പാറത്തോട് വളവനാൽ ഷെറോയി തോമസിന്റെ ഭാര്യയുമാണ്.
റെയിഞ്ച് ഫോറസ്റ്റ് ഓഫീസറായ പ്രിയ.റ്റി ജോസഫ്, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി.രതീശൻ,സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ജോൺ.പി, ബൂൺ തോമസ്, കെ.മഹേഷ് ടാറ്റ, പി.എൻ.സജീവൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി.ബാബു, പി.എം.ശ്രീജിത്ത്,യു.സുരേഷ് ബാബു,കെ.രജീഷ്, പി.കെ.ജോബി,എസ്. അനീഷ്, കെ.വി.ജിതേഷ് ലാൽ,സജു.എസ് ദേവ്, ആർ.പി.രജീഷ്, വി.ആർ.നിഷാന്ത്, ആർ.ജിതീഷ് കുമാർ, ബി.ബിനു, ട്രൈബൽ വാച്ചർമാരായ രവി .എം, എസ്.ശ്രീകുമാർ എന്നിവരാണ് 2020ലെ ഫോറസ്റ്റ് മെഡലുകൾക്ക് അർഹരായത്. റെയിഞ്ച് ഫോറസ്റ്റ് ഓഫീസറായ എൻ.കെ.അജയഘോഷ്, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എ.നിസ്സാം, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ബി.ബിജുകുമാർ, വി.സി.സെബാസ്റ്റിയൻ, പി.എസ്.മണിയൻ, എം.നിസാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എസ്.അഖിൽദേവ്, എസ്.അഖിൽ,ആർ.പ്രമോദ്, രാജേഷ് കുര്യാക്കോസ്, ഒ.എം.അൻവർ, ആർ.ദിനേശൻ, വി.എം.ഷാനവാസ്, കെ.ഗിരീഷ്, കെ.രശ്മി, കെ.കെ.താരാനാഥ്, കെ.സി.വിപിൻ ദാസ് കൊച്ചീക്കാരൻ,ഫോറസ്റ്റ് വാച്ചർമാരായ വി.ചന്ദ്രൻ, മണി കൃഷ്ണൻകുട്ടി, വി.മൂർത്തി എന്നവർക്കാണ് 2021 ലെ ഫോറസ്റ്റ് മെഡലുകൾ ലഭിച്ചത്.