ചങ്ങനാശ്ശേരി: കോട്ടയം ജില്ലയുടെ തെക്കേ പ്രവേശനകവാടവും വിദ്യാഭ്യാസ, വാണിജ്യ, സാംസ്‌കാരിക കേന്ദ്രവും മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകവുമായ ചങ്ങനാശ്ശേരിയുടെ വികസനസംരംഭങ്ങള്‍ക്ക് 1921 മുതല്‍ കരുത്തുപകരുന്ന ചങ്ങനാശ്ശേരി നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി. ഇന്നലെ നഗരസഭ അങ്കണത്തില്‍ വൈകുന്നേരം നാലിന് നടന്ന ചടങ്ങിൽ ശതാബ്ദി ആഘോഷത്തിൻ്റെ ഉദ്ഘാടനം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിർവ്വഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം.പി.,എം എൽ.എമാരായ ഉമ്മന്‍ചാണ്ടി അഡ്വ. ജോബ് മൈക്കിള്‍,നഗരസഭാ ചെയര്‍പേഴ്‌സണ്‍ സന്ധ്യാ മനോജ്, നഗരസഭാ പ്രതിപക്ഷ നേതാവ് കൃഷ്ണകുമാരി രാജശേഖരന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.
ശതാബ്ദി നിറവില്‍ ചങ്ങനാശ്ശേരി നഗരസഭ: നൂറ് ദിന ആഘോഷ പരിപാടികൾക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടക്കം കുറിച്ചു.