ബസ് ചാർജ് വർധനയ്ക്ക് എൽ ഡി എഫ് അംഗീകാരം, മിനിമം ചാർജ് 10 രൂപയാകും, വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കാതെ ചാർജ് വർദ്ധനവ് കൊണ്ടു കാര്യമില്ല എന്


തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധനയ്ക്ക് എൽ ഡി എഫ് അംഗീകാരം നൽകി. മിനിമം ചാർജ് 10 രൂപയാകും. ഇന്ന് ചേർന്ന എൽ ഡി എഫ് യോഗത്തിലാണ് തീരുമാനം. അതേസമയം വിദ്യാർത്ഥികളുടെ കൺസഷൻ നിരക്കിൽ നിലവിൽ വർദ്ധനവില്ല. കൺസഷൻ നിരക്ക് മാറ്റണോ എന്ന് ശാസ്ത്രീയമായി പഠിക്കാൻ കമ്മിഷനെ ചുമതലപ്പെടുത്തി. മിനിമം ചാർജ് 12 രൂപയാക്കണമെന്ന ബസ്സ്‌ ഉടമകളുടെ ആവശ്യം അംഗീകരിച്ചില്ല. നിരക്ക് വർധനയുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങിയേക്കും. അതേസമയം വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കാതെ ചാർജ് വർദ്ധനവ് കൊണ്ടു കാര്യമില്ല എന്നും വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുന്നതാണ് ഏറ്റവും പ്രധാന കാര്യമെന്നും വീണ്ടും സർക്കാരിനെ സമീപിക്കുമെന്നും ബസ്സ്‌ ഉടമകൾ പറഞ്ഞു. ഈ രീതിയിൽ മുൻപോട്ട് പോകുവാൻ സംസ്ഥാനത്തെ സ്വകാര്യ ബസ്സ്‌ ഉടമകൾക്ക് ഒരു ദിവസം പോലും കഴിയില്ല എന്നും ബസ്സ്‌ കോർഡിനേഷൻ കമ്മറ്റി ടി. ഗോപിനാഥ് പറഞ്ഞു.