കാഞ്ഞിരപ്പള്ളിയിൽ ഓട്ടത്തിനിടെ കാറിന്റെ ടയർ പൊട്ടി, നിയന്ത്രണംവിട്ട കാർ വൈദ്യുത പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു, 2 പേർക്ക് പരിക്ക്.


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ ഓട്ടത്തിനിടെ കാറിന്റെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട കാർ വൈദ്യുത പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ 2 പേർക്ക് പരിക്ക്.

ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി മുണ്ടക്കയം റോഡിൽ ഇടച്ചോറ്റിയിലാണ് അപകടം ഉണ്ടായത്. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവം. അപകടത്തിൽ തിടനാട് സ്വദേശി അമ്പാട്ടുകുന്നേൽ ചാക്കോ(64), കുമ്മണ്ണൂർ സുരേഷ് ബാബു(58) എന്നിവർക്കാണ് പരിക്കേറ്റത്.

മുണ്ടക്കയത്ത് നിന്നും കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. വാഹനത്തിലുണ്ടായിരുന്ന ഇരുവരെയും പാറത്തോട്ടിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഓട്ടത്തിനിടെ കാറിന്റെ ടയർ പൊട്ടിയതിനെ തുടർന്ന് കാർ നിയന്ത്രണംവിട്ടു വൈദ്യുത പോസ്റ്റിലിടിച്ച് തലകീഴായി മറിയുകയായിരുന്നു.