ചങ്ങനാശ്ശേരി: ചങ്ങനാശേരി വാഴൂർ റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മാടപ്പള്ളി സ്വദേശി രതീഷ് ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2 മണിയോടെ ചങ്ങനാശേരി വാഴൂർ റോഡിൽ തെങ്ങണ പെരുംപനച്ചിക്ക് സമീപമാണ് അപകടം ഉണ്ടായത്.
അപകടത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു. അപകടത്തിൽ പരിക്കേറ്റ ഇരുചക്ര വാഹനത്തിലെ സഹയാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രതീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.