കോട്ടയം: 'റോപ്പ് ആക്സസ് സർവ്വീസ് ' മേഖലയിൽ ജോലി ചെയ്യുവാനുള്ള അന്താരാഷ്ട്ര അംഗീകാരം കരസ്ഥമാക്കിയ ആദ്യ ഇന്ത്യക്കാരിയായി കോട്ടയം സ്വദേശിനിയായ 19 കാരി. കോട്ടയം വൈക്കം തലയോലപ്പറമ്പ് സ്വദേശിനിയായ അതുല്യ ദിനേശ് ആണ് ഈ അപൂർവ്വ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. ആഗോളതലത്തിൽ പൂർണ്ണമായും പുരുഷകേന്ദ്രീകൃതമായിരുന്ന 'റോപ്പ് ആക്സസ് സർവ്വീസ് ' മേഖലയിലാണ് ഇന്ത്യയിലെ ആദ്യ വനിതയായി അതുല്യ എത്തിയിരിക്കുന്നത്. ഐ ആർ എ ടി എ ലെവൽ വൺ സർട്ടിഫിക്കറ്റാണ് കൗമാരക്കാരിയായ അതുല്യക്ക് ലഭിച്ചിരിക്കുന്നത്. ഓയിൽ ആൻഡ് ഗ്യാസ്, സിവിൽ കൺസ്ട്രക്ഷൻ, മാനുഫാക്ചറിംഗ്, പെട്രോകെമിക്കൽ തുടങ്ങിയ മേഖലകളിലെ പ്രത്യേക ജോലികൾക്കാണ് റോപ്പ് ആക്സിസ് ടീമിനെ ആവശ്യമായി വരുന്നത്. സുരക്ഷയുടെ കാര്യത്തിൽ ഒരു ചെറിയ പിഴവു പോലും ഉണ്ടാകാതെ ജോലികൾ പൂർത്തിയാക്കേണ്ടതിനാൽ പുരുഷന്മാരെ മാത്രമാണ് ഈ മേഖലയിലേക്ക് പരിഗണിച്ചിരുന്നത്.ഇന്ത്യയിലെ ആദ്യ സ്ത്രീ സാനിധ്യമായാണ് ഈ മേഖലയിലേക്ക് അതുല്യ എത്തിയിരിക്കുന്നത്. ഏരിസ് റോപ്പ് ആക്സസ് ടീമിന്റെ ഭാഗമായി അതുല്യക്ക് ഇനിമുതൽ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യാനാകും. ഷാർജ ആസ്ഥാനമായ കമ്പനിയാണ് ഏരീസ്. ട്വിൻ റോപ്പിലൂടെ കയറാനും ഇറങ്ങാനും ഉള്ള പരിശീലനം, റിഗ്ഗിങ്ങിലുള്ള സാങ്കേതിക പരിശീലനം, അപകട സാഹചര്യങ്ങളിൽ കയർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം തുടങ്ങിയവയിൽ അതുല്യക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്.
ഉയരങ്ങൾ കീഴടക്കിയ സാഹസികത: 'റോപ്പ് ആക്സസ് സർവ്വീസ് ' മേഖലയിൽ ജോലി ചെയ്യുവാനുള്ള ആദ്യ ഇന്ത്യക്കാരിയായി അന്താരാഷ്ട്ര അംഗീകാരം കരസ്ഥമാക്കി കോട്ടയം സ്വദേശ