ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ ഏഴരപ്പൊന്നാന ദർശനം നാളെ. നാളെ രാത്രി 11 മണിക്കാണ് ഏഴരപ്പൊന്നാന ദർശനം. കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ലഭിച്ചതോടെ ഇക്കുറി ഭക്തർക്ക് ദർശനത്തിനായി പാസ് സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ പടിഞ്ഞാറെ നടയിലെ മൈതാനത്തിൽ പോലീസ് തയ്യാറാക്കിയ പ്രത്യേകം ബാരിക്കേഡിലൂടെയായിരിക്കും ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുക. സുരക്ഷാ ക്രമീകരണങ്ങൾ ജില്ലാ പോലീസ് മേധാവി ഡി. ശില്പ വിലയിരുത്തി. പോലീസ് കൺട്രോൾ റൂമും പ്രവർത്തിക്കുന്നുണ്ട്.
ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ ഏഴരപ്പൊന്നാന ദർശനം നാളെ.