രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ കോട്ടയം ജില്ലയിലെ പ്രഥമ കേന്ദ്രം പാലാ ജനറല്‍ ഇന്ന് ജോസ് കെ മാണി ഉത്ഘാടനം ചെയ്തു.


പാലാ: കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരത്ത്  പ്രവര്‍ത്തിക്കുന്ന രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ കോട്ടയം ജില്ലയിലെ പ്രഥമ കേന്ദ്രം പാലാ ജനറല്‍ ആശുപത്രിയില്‍ ഇന്ന് ജോസ് കെ മാണി ഉത്ഘാടനം ചെയ്തു. ചടങ്ങിൽ പാലാ നഗരസഭാ അധ്യക്ഷൻ ആന്റോ പടിഞ്ഞാറേക്കര അധ്യക്ഷത വഹിച്ചു. ലാബ് ഉപകരണങ്ങളുടെ സ്വിച്ച് ഓൺ കർമ്മം എം പി തോമസ് ചാഴികാടൻ നിർവ്വഹിച്ചു. രോഗനിര്‍ണ്ണയത്തില്‍ ഏറെ പ്രധാനപ്പെട്ട ക്ലിനിക്കല്‍ പരിധോനകള്‍ ഏറ്റവും ആധുനിക നിലവാരത്തില്‍ സാധാരണ ജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ പാലായില്‍ സ്ഥാപിതമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിക്ക് കഴിയുമെന്ന് ജോസ് കെ മാണി എം പി പറഞ്ഞു. ഗവണ്‍മെന്റ് നിര്‍ദേശിച്ചിരിക്കുന്ന കുറഞ്ഞ ചിലവില്‍ തൈറോയിഡ് ഹോര്‍മോണുകള്‍, ക്യാന്‍സര്‍ മാര്‍ക്കേഴ്സ്, ഇമ്മ്യൂണിറ്റി ടെസ്റ്റുകള്‍ തുടങ്ങി 450 ഓളം രോഗനിര്‍ണ്ണയ സൗകര്യങ്ങളാണ് ഇപ്പോള്‍ തയ്യാറായിരിക്കുന്നത്. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യം. ഗുണനിലവാരത്തോടും കൃത്യതയോടും സമയനിഷ്ഠയോടും കൂടി മിതമായ നിരക്കില്‍ സാധാരണ ജനങ്ങള്‍ക്ക് രോഗനിര്‍ണ്ണയ സൗകര്യം ലഭ്യമാകുന്നതോടുകൂടി ആരോഗ്യ സുരക്ഷരംഗത്ത് കോട്ടയം ജില്ലയില്‍ മാതൃകാപരമായ സേവനം പ്രദാനം ചെയ്യുന്നതിന് പാലായിലെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിക്ക് കഴിയുമെന്ന് ഉറപ്പാണ് എന്ന് ജോസ് കെ മാണി പറഞ്ഞു. പാര്‍ലമെന്റ് അംഗമായതുമുതല്‍ കോട്ടയത്തെ കേരളത്തിന്റെ വിദ്യാഭ്യാസ ഹബ്ബാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രപദ്ധതികളായ സയന്‍സ് സിറ്റി, ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍, ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഹോട്ടല്‍മാനേജ്മെന്റ്, കേന്ദ്രീയ വിദ്യാലയം തുടങ്ങി നിരവധിയായ കേന്ദ്രപദ്ധതികള്‍ നേടിടെയുക്കുവാനും അത് യാഥാര്‍ത്ഥ്യമാക്കുവാനും കഴിഞ്ഞതില്‍ അഭിമാനമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. മാണി.സി. കാപ്പൻ എം.എൽ.എ, ഡയറക്ടർ പ്രൊഫ.ചന്ദ്രദാസ് നാരായണ., ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി, സിജി പ്രസാദ്, ബെജു കൊല്ലംപറമ്പിൽ, ബിജി ജോജോ, ആശുപത്രി സൂപ്രണ്ട് ഡോ. ഷമ്മി രാജൻ, ഫിലിപ്പ് കുഴികുളം, പി.എം.ജോസഫ്, പ്രശാന്ത് മോനിപ്പള്ളി, പ്രൊഫ.സതീശ് ചൊള്ളാനി, പി.കെ.ഷാജകുമാർ, പീറ്റർ പന്തലാനി, ഡോ.പി.എസ്.ശബരീനാഥ്, ഡോ.ആർ.അശോക്, ജയ്സൺ മാന്തോട്ടം ,എസ്.മോഹനൻ നായർ എന്നിവർ പങ്കെടുത്തു.