ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ ടാങ്കർ ലോറി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ഏറ്റുമാനൂർ കുറുമുള്ളൂർ ചെട്ടിക്കൽ ആനന്ദന്റെ മകൻ ഉണ്ണിക്കുട്ടൻ(28) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ എം സി റോഡിൽ ഏറ്റുമാനൂർ പട്ടിത്താനത്ത് ആണ് അപകടം ഉണ്ടായത്. കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കിൽ പിന്നാലെയെത്തിയ ടാങ്കർ ലോറി ഇരിക്കുകയായിരുന്നു. അപകടത്തിൽ യുവാവിനെയും ബൈക്കും ചേർത്തു മീറ്ററുകളോളം നിരങ്ങി നീങ്ങിയ ശേഷമാണ് വാഹനം നിന്നത്. അപകടം കണ്ടു ഓടിയെത്തിയവർ യുവാവിനെ ഏറ്റുമാനൂർ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏറ്റുമാനൂരിൽ ടാങ്കർ ലോറി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം.