ചങ്ങനാശ്ശേരിയിൽ ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ പോലീസ് വീട് വളഞ്ഞു പിടികൂടി, കൈ ഞരമ്പ് മുറിക്കാൻ ശ്രമിച്ച പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് പ


ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ പോലീസ് വീട് വളഞ്ഞു പിടികൂടി. ഗുണ്ടാ പട്ടികയിൽ ഉൾപ്പെടുന്ന ചങ്ങനാശ്ശേരി പെരുന്ന കുരിശുംമൂട്ടിൽ ജാക്സൺ ഫിലിപ്പ്(27) നെ യാണ് പോലീസ് പിടികൂടിയത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 16 കേസുകളുള്ള ജാക്സൺ കുടമാളൂർ ഭാഗത്ത് ഒരു വീട്ടിൽ ഒളിവിൽ കഴിയുന്നതായി പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് എസ് എച് ഒ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പിടികൂടിയത്. പോലീസ് എത്തിയതോടെ ഇയാൾ മുറിക്കുള്ളിൽ കയറി കൈ ഞരമ്പ് മുറിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പോലീസ് ഇയാളെ പിടികൂടി. പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഒരു പോലീസുകാരനും പരിക്കേറ്റു. ചങ്ങനാശ്ശേരിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിനിയായ യുവതിയെ ഫോണിൽ വിളിച്ചു അസഭ്യം പറയുന്നതായി യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് അറസ്റ്റ്. കൈ ഞരമ്പ് മുറിക്കാൻ ശ്രമിച്ച പ്രതിയെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച് ചികിത്സ നൽകിയ ശേഷം കോടതിയിൽ എത്തിച്ച് റിമാൻഡ് ചെയ്തു. കോട്ടയം, കറുകച്ചാൽ, ഗാന്ധിനഗർ, മണിമല, വൈക്കം, തൃക്കൊടിത്താനം തുടങ്ങിയ സ്റ്റേഷനുകളിലായി 16 കേസുകൾ ഇയാൾക്കെതിരെയുണ്ടെന്ന് പോലീസ് പറഞ്ഞു.