വെള്ളൂതുരുത്തി പാലത്തിന്റെയും അനുബന്ധ റോഡിന്റെയും നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കും; തിരുവഞ്ചൂർ രാധാകൃഷ്‌ണൻ.


കോട്ടയം: വെള്ളൂതുരുത്തി പാലത്തിന്റെയും അനുബന്ധ റോഡിന്റെയും നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കുമെന്നു തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ പറഞ്ഞു.

 

പാലത്തിന്റെയും റോഡിന്റെയും നിർമ്മാണം പൂർത്തീകരിക്കുക എന്നത് ഒരു നാടിന്റെ മുഴവൻ ആഗ്രഹമാണ് എന്ന് അദ്ദേഹം പറഞ്ഞു. ഏറെ നാളുകളായി സാങ്കേതിക കാരണങ്ങളാൽ തടസം നേരിട്ട പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി പദ്ധതി പ്രദേശം സന്ദർശിച്ചു സംസാരിക്കുകയായിരുന്നു എംഎൽഎ.

 

ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളും എംഎൽഎ യ്ക്കൊപ്പം പദ്ധതി പ്രദേശം സന്ദർശിച്ചു. പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ പറഞ്ഞു.