പൊൻകുന്നത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് ഡ്രൈവിങ് സ്‌കൂൾ ഉടമയ്ക്ക് ദാരുണാന്ത്യം.


പൊൻകുന്നം: പൊൻകുന്നത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് ഡ്രൈവിങ് സ്‌കൂൾ ഉടമയ്ക്ക് ദാരുണാന്ത്യം. ബിസ്മി ഡ്രൈവിംഗ് സ്കൂൾ ഉടമ കൂട്ടിക്കൽ സ്വദേശി മഠത്തിൽ ജലീൽ(62) ആണ് മരിച്ചത്.

 

ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് അപകടം ഉണ്ടായത്. ദേശീയ പാതയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ പാലാ ഭാഗത്തു നിന്നും എത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടം കണ്ടു ഓടിയെത്തിയവർ ജലീലിനെ പോകുന്നത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

അപകടത്തിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന 2 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജലീലിന്റെ മൃതദേഹം കപോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.