പാലാ: പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ മാനേജിങ് ഡയറക്ടറായി 5 വർഷം സ്തുത്യർഹമായി സേവനമനുഷ്ഠിച്ച മോൺ. അബ്രഹാം കൊല്ലിത്താനത്തുമലയിലിന് മാർ സ്ലീവാ കുടുംബാംഗങ്ങൾ യാത്രയയപ്പ് നൽകി. പാലാ രൂപതയിലെ മുതിർന്ന വൈദികരിലൊരാളായ അദ്ദേഹം മുട്ടുചിറ ഫൊറോനാ വികാരിയായാണ് സ്ഥലം മാറുന്നത്.
2017 ൽ മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ആദ്യ മാനേജിങ് ഡയറക്ടർ ആയി ചുമതലയേറ്റ അദ്ദേഹം ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങളിലും വളർച്ചയിലും പ്രധാന പങ്ക് വഹിച്ചു. കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ വികാരിയായി സേവനമനുഷ്ഠിക്കുമ്പോഴാണ് 2017 ൽ അദ്ദേഹം പാലാ രൂപതയുടെ വികാരി ജനറാൾ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നതും മാർ സ്ലീവാ മെഡിസിറ്റി പാലായുടെ മാനേജിങ് ഡയറക്ടറായി ചുമതലയേൽക്കുന്നതും.
5 വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം മുട്ടുചിറ ഹോളി ഗോസ്റ്റ് ഫൊറോനാ വികാരിയായി ചുമതലയേൽക്കുന്ന അബ്രഹാം കൊല്ലിത്താനത്തുമലയിലിന് ആശുപത്രിയിലെ മറ്റ് ഡയറക്ടേഴ്സും സ്റ്റാഫ് അംഗംങ്ങളും യാത്രയയ്പ്പ് നൽകി. അബ്രഹാം കൊല്ലിത്താനത്തുമലയിലിന് പകരം മാർ സ്ലീവാ മെഡിസിറ്റി പാലായുടെ മാനേജിങ് ഡയറക്ടറായി മോൺ. ഡോ. ജോസഫ് കണിയോടിക്കൽ ചുമതലയേറ്റു.