പാറത്തോട് ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ജനസേവന കേന്ദ്രം പ്രവർത്തനമാരംഭിച്ചു.


പാറത്തോട്: പാറത്തോട് ഗ്രാമപഞ്ചായത്തോഫീസിനോടനുബന്ധിച്ച്  കുടുംബശ്രീ ജനസേവന കേന്ദ്രം പ്രവർത്തനമാരംഭിച്ചു. 2.50 ലക്ഷം രൂപ ചെലവഴിച്ചാണ് ജനസേവന കേന്ദ്രത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.

 

വിവിധ ആവശ്യങ്ങൾക്കുള്ള അപേക്ഷ ഫോറങ്ങൾ, സ്റ്റാമ്പുകൾ തുടങ്ങിയവയും അപേക്ഷ തയാറാക്കുന്നതിനുള്ള സഹായവും കേന്ദ്രത്തിൽ ലഭ്യമാക്കും. പുതിയതായി നിർമിച്ച കെട്ടിടത്തിൽ തുറന്ന ജനസേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം നിർവഹിച്ചു.

 

വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനും പഞ്ചായത്തിന്റെ സുതാര്യവും സുഗമവുമായ പ്രവർത്തനത്തിനും ജനസേവന കേന്ദ്രം സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.