മണർകാട് കരിക്കോട്ടുമൂല പാടശേഖരത്തിലെ തോടുകളിലെ ബണ്ട് നിർമ്മാണവും കയർ ഭൂവസ്ത്ര സംരക്ഷണവും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഡയറക്ടർ സന്ദർശ


മണർകാട്: മണർകാട് കരിക്കോട്ടുമൂല പാടശേഖരത്തിലെ തോടുകളിലെ ബണ്ട് നിർമ്മാണവും കയർ ഭൂവസ്ത്ര സംരക്ഷണവും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഡയറക്ടർ സന്ദർശിച്ചു.

 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 2021-22 വർഷത്തെ പദ്ധതികളുടെ ഭാഗമായാണ് മണർകാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കരിക്കോട്ടുമൂല പാടശേഖരത്തിലെ തോടുകളിൽ ബണ്ട് നിർമ്മാണവും കയർ ഭൂവസ്ത്രം ഉപയോഗിച്ച് സംരക്ഷിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നത്.

 

പ്രവർത്തനങ്ങൾ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഡയറക്ടർ ബി അബ്ദുൽ നാസർ സന്ദർശിച്ചു വിലയിരുത്തി. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മറിയാമ്മ എബ്രഹാം, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം പ്രേമ ബിജു, മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു കെ സി, പഞ്ചായത്ത്‌ അംഗങ്ങളായ സിന്ധു അനിൽകുമാർ, രാജീവ്‌ രവീന്ദ്രൻ എന്നിവരും പ്രൊജക്റ്റ്‌ ഡയറക്ടർ ഷിനോ പി.എസ്., ബി.ഡി.ഓ എം.എസ്.വിജയൻ, ജോയിന്റ് ബി.ഡി.ഓ, എം ജി എൻ ആർ ഇ ജി എ പദ്ധതിയുടെ ജില്ലാ-ബ്ലോക്ക്‌ ഉദ്യോഗസ്ഥർ, ഗ്രാമ പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി എം ജി എൻ ആർ ഇ ജി എ ജീവനക്കാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.