കോട്ടയം: കോട്ടയം സിഎംഎസ് കോളജ് വൈസ് പ്രിൻസിപ്പലും ഇംഗ്ലിഷ് ഡിപാർട്മെൻ്റ് മേധാവിയുമായ പ്രൊഫ. സിന്നി റേച്ചൽ മാത്യു (52) അന്തരിച്ചു.
ഇന്നലെ വൈകിട്ട് ഹൃദയസ്തംഭനത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നു പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. 27 വർഷമായി കോട്ടയം സിഎംഎസ് കോളേജിൽ അധ്യാപികയായി സേവനമനുഷ്ഠിക്കുകയായിരുന്നു കോട്ടയം മുട്ടമ്പലം വൈകത്തേട്ട് സിന്നി റേച്ചൽ മാത്യു.
ഭർത്താവ് അനു ജേക്കബ് (ന്യൂ ഇന്ത്യ ഇൻഷുറൻസ് കോട്ടയം),മകൻ നിഖിൽ ജേക്കബ് സക്കറിയ(കാനഡ) സംസ്ക്കാരം പിന്നീട്.