കൂരോപ്പട: വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി വായനശാലകൾക്ക് പുസ്തകങ്ങൾ നൽകി കൂരോപ്പട പഞ്ചായത്ത്. ജനകീയാസൂത്രണ പദ്ധതിയിൽ പഞ്ചായത്തിലെ 13വായനശാലകൾക്കാണ് പുസ്തകങ്ങൾ വാങ്ങി നൽകിയത്. ബുക്ക്മാർക്കിൽ നിന്ന് വാങ്ങിയ 71, 500 രൂപയുടെ പുസ്തകങ്ങളാണ് നൽകിയത്.
ഓരോ വായനശാലയ്ക്കും 5,500 രൂപയുടെ പുസ്തകങ്ങൾ ലഭിച്ചു. പുസ്തക വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ഷീലാ ചെറിയാൻ നിർവ്വഹിച്ചു. വായനശാലകളുടെ പ്രതിനിധി സോഫിയാ ഐസക്ക് പുസ്തങ്ങൾ ഏറ്റുവാങ്ങി. പഞ്ചായത്തങ്കണത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ഗോപി ഉല്ലാസ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷമാരായ രാജമ്മ ആൻഡ്രൂസ്, സന്ധ്യാ സുരേഷ്, അംഗങ്ങളായ അനിൽ കൂരോപ്പട, ആശാ ബിനു, റ്റി.ജി മോഹനൻ, സന്ധ്യാ ജി നായർ, സോജി ജോസഫ്, പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥ കെ .സുനിതാ കുമാരി, വായനശാലാ ഭാരവാഹികളായ റ്റി.ജി ബാലചന്ദ്രൻ, വിശ്വനാഥൻ നായർ ,ഹരി ചാമക്കാലാ എന്നിവർ പങ്കെടുത്തു.