ഓപ്പറേഷൻ കാവൽ: ജില്ലയിൽ കുറ്റവാളികൾക്ക് മുന്നറിയിപ്പ് നൽകി പോലീസ്.


മണിമല: കേരളാ പോലീസ് ഓപ്പറേഷൻ കാവലിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ കുറ്റവാളികൾക്ക് മുന്നറിയിപ്പ് നൽകി.

കോട്ടയം ജില്ലാപോലീസ് മേധാവി ഡി.ശില്പയുടെ നിര്‍ദ്ദേശാനുസ്സരണം മണിമല പോലീസ് സ്റ്റേഷനിലും കോട്ടയം ജില്ലയിലെ മറ്റു സ്റ്റേഷനിലും  കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട  10 ഓളം  കുറ്റവാളികള്‍ക്ക് ഇന്നലെ  മണിമല പോലീസ് സ്റ്റേഷനില്‍ വച്ച് കാഞ്ഞിരപ്പള്ളി ഡപ്യുട്ടി പോലീസ് സൂപ്രണ്ട് എന്‍. ബാബുക്കുട്ടന്റെ നേതൃത്വത്തില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) വകുപ്പിനെപ്പറ്റിയും കുറ്റ കൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുറ്റവാളികള്‍ക്കെതിരെ പോലീസ് സ്വീകരിക്കുന്ന നടപടികളെപ്പറ്റിയും പോലീസ് ഹിസ്റ്ററി ഷീറ്റ് തുറന്ന് അവരുടെ നീക്കങ്ങള്‍ നിരീഷിക്കുന്നത് സംബന്ധിച്ചും ബോധവല്‍ക്കരണം നടത്തുകയുണ്ടായി. ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഏര്‍പ്പെ ടുകയാണങ്കില്‍ കേരള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍)വകുപ്പ് ചുമത്തി നടപടി സ്വീകരിക്കുന്നതാണന്ന് താക്കീതു നൽകുകയും ചെയ്തു.

മണിമല സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ ഷാജിമോന്‍ ബി. പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്പെക്ടര്‍ ബോബി വര്‍ഗീസ്‌ സ്റ്റേഷനിലെ മറ്റു പോലീസ് ഓഫീസര്‍മാരും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം കൊലപാതകക്കേസ് ഉള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയായ ജയേഷിനെ കാപ്പാ വകുപ്പ് പ്രകാരം ഒരുവര്‍ഷത്തേക്ക് ജയിലില്‍ അടച്ചിരുന്നു. മറ്റു കേസ്സില്‍ ഉള്‍പ്പെട്ട വിമല്‍, വിനോദ്, സന്ദീപ്‌ പായിക്കുഴി എന്നിവര്‍ക്കെതിരെ കാപ്പാ നടപടികള്‍ സ്വീകരിച്ചുവരുന്നതായും തുടര്‍ച്ചയായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുവരുന്ന ആറോളം കുറ്റവാളികളുടെ ജാമ്യം റദ്ദ് ചെയ്യുന്നതിന് നടപടി സ്വീകരിച്ചു വരുന്നതായും പോലീസ് പറഞ്ഞു.